ശ്രീമതി വളരെ കോപത്തിലാണ്. ഓഫീസില്‍ നിന്നും വന്നപാടെ ബാഗൊക്കെ വലിച്ചെറിഞ്ഞു കലിയിളകി നടക്കുകയാണ്.
കാര്യമന്വേഷിക്കാന്‍ ചെന്ന എന്റെ നേരെ ഒരു ചാട്ടം.
'നിങ്ങള്‍ ആണുങ്ങള് ഇത്ര മര്യാദയില്ലാത്തവരാണോ?"
എന്താണു കാര്യമെന്നന്വേഷിച്ചപ്പോള്‍ കരച്ചിലിന്റെ വക്കോളമെത്തിയ ശ്രീമതി പറഞ്ഞു.
"ഞാന്‍ ഒരു മണിക്കൂറായി ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ തൂങ്ങിപ്പിടിച്ചു നില്ക്കുന്നു. എത്ര ആണുങ്ങള് വണ്ടിയില്‍ ഞെളിഞ്ഞിരിക്കുന്നു. ഒരാള്‍ക്കെങ്കിലും എണീറ്റിട്ടു എനിക്കൊരു സീറ്റ് തരാമായിരുന്നില്ലേ? ഇവര്‍ക്കുമൊക്കെ വീട്ടില്‍ സഹോദരിയും അമ്മയുമൊക്കെയില്ലേ?
ശ്രീമതിയുടെ സങ്കടം കൂടിവന്നു.
"ഞാനൊരു പെണ്ണല്ലേ, ഞാന്‍ ഇങ്ങനെ നിക്കുന്നതു കണ്ടിട്ടു ഒരാള്‍ക്കുപോലും ദയ തോന്നിയില്ലല്ലോ.
ശ്രീമതിയുടെ കണ്ണു നിറഞ്ഞുപോയി. അതു പിന്നെ എന്തിനും അങ്ങനൊക്കെ തന്നെ ആയതുകൊണ്ടു ഞാന്‍ രംഗം വിട്ടു.
....................
രംഗം മാറി.
ഇപ്പോള്‍ ഞാന്‍ ട്രാന്‍സ്പോര്‍ട്ട് വണ്ടിയിലിരിക്കുകയാണ്. ദൂരയാത്രയാണ്. അടുത്തുള്ള സ്റ്റോപ്പില്‍ നിന്നും ഒരു സ്ത്രീ കയറി. വണ്ടിയില്‍ സീറ്റില്ല. അവര്‍ വണ്ടിയില്‍ തൂങ്ങിനിക്കാന്‍ തുടങ്ങി. എനിക്കു ശ്രീമതിയുടെ കരച്ചില് ഓര്‍മ്മ വന്നു.
ഞാന്‍ മെല്ലെ എഴുന്നേറ്റു, സ്ത്രീയോടു പറഞ്ഞു,
"പെങ്ങളേ, ഇവിടിരുന്നോളൂ"
എന്നെ അവര്‍ ഇരുത്തി ഒരു നോട്ടം.
"താനെന്താ വിചരിച്ചിരിക്കുന്നേ? ആണുങ്ങളുടെ ഔദാര്യത്തില്‍ സ്ത്രീകള്‍ യാത്ര ചെയ്യണോ?
ഇളിഭ്യനായി നിന്ന എന്നോട് അവര്‍ തട്ടിക്കയറി.
"തനിക്കു നിക്കാമെങ്കില് എനിക്കും വണ്ടിയില്‍ നിക്കാം. ആണുങ്ങളെപ്പോലെ നിന്നു യാത്ര ചെയ്യാന്‍ പെണ്ണുങ്ങള്‍ക്കുമറിയാം. സ്ത്രീ അത്ര അബല അല്ല, അവളെ ആരും ഇരുത്താനും നോക്കേണ്ട. ഇങ്ങനെ ഔദാര്യം കാട്ടിയാണ് നിങ്ങള്‍ സ്ത്രീകളെ ദുര്‍ബലയാക്കിയത്. ഞാന്‍ ഔദാര്യം സ്വീകരിക്കാറില്ല. താന്‍ അവിടെ തന്നെ ഇരുന്നോ"
അറിയാതെ ഞാന്‍ പൂര്‍വ്വസ്ഥിതിയിലിരുന്നുപോയി. വണ്ടിയില്‍ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നോ? അവര്‍ ചിരിക്കുകയായിരുന്നോ? എനിക്കറിയില്ല, കാരണം എന്റെ തല കുനിഞ്ഞിരിക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
23 comments:
'നിങ്ങള്‍ ആണുങ്ങള് ഇത്ര മര്യാദയില്ലാത്തവരാണോ?"
ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിയ്ക്കണം ?
അല്ല; ഇതെപ്പറ്റി ശ്രീമതി എന്തു പറഞ്ഞു?
അല്ലേലും ആണുങ്ങളൊക്കെ ഇങ്ങിനാന്നേ...അല്ലേലും താങ്കളേന്തിനാ അവരെ ഒന്നു ഇരുത്താന്‍ നോക്ക്യേ? :)
ഉം.....
നന്ദന്/നന്ദപര്‍വ്വം
ഗുരുജിക്കങ്ങനെ തന്നെ വേണം. :)
അമ്മയെ തല്ലിയാലും...
-സുല്‍
ആ പെങ്ങളുടെ ഭര്‍ത്താവിനോടു ചോദിച്ചാല്‍ നിജസ്ഥിതിയറിയാം ഗുരുജീ... :-)
Guruji,
"വേലിയില്‍ ഇരിക്കുന്ന"... അല്ല "തൂങ്ങിക്കിടക്കുന്ന പാമ്പിനെ എടുത്ത് സീറ്റില്‍ ഇരുത്തേണ്ട വല്ല കാര്യവും ഉണ്ടായിരുന്നൊ"... :)
സംഗതി സത്യമാണൊ ഗുരുജി?
സീറ്റ് വേണ്ടെങ്കില്‍ "കുഴപ്പം ഇല്ല" എന്നു പറഞ്ഞ് നമ്മളെത്തന്നെ 'ഇരുത്തുന്ന' പെങ്ങന്‍ മാരെ കണ്ടിട്ടുണ്ട്. പക്ഷെ കൂടെ 'ഫെമിനിസം' ചോരിഞ്ഞു എന്നു പറയുമ്പോള്‍... ഗുരുജിയുടെ ഭാഗ്യം അല്ലാതെന്ത് പറയാന്‍ :-)
ഇതൊരു പ്രശ്നം തന്നെയാണ്.കേരളത്തിലെ സദാചാരനിർവ്വചനങ്ങൾ എപ്പോഴൊക്കെയാണ് മാറിമറിയുന്നത് എന്നു പറയാനാവില്ല.ബസ്സിൽ പുരുഷന്മാർക്കടുത്തിരുന്നാൽ പാതിവ്രത്യഭംഗം സംഭവിക്കുമെന്നു കരുതുന്ന പെണ്ണുങ്ങളും,സ്ത്രീകൾക്ക് ന്നിയമം അനുവദിച്ചിരിക്കുന്ന സംവാരണം തന്നെ വാങ്ങാൻ ധൈര്യമില്ലാതെ കൊണിഞ്ഞുനിൽക്കുന്ന പെണ്ണുങ്ങളും നിറഞ്ഞ സംസ്ഥാനമാണ് ആധുനികകേരളം.കേരളത്തിൽ വളിപ്പാവാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പറയാൻ പറ്റില്ല.
ഒരു അബലയല്ലാത്ത സ്ത്രീയെ ഇരുത്താന്‍ ശ്രമിക്കുന്ന എല്ലാവര്ക്കും ഇതൊരു പാഠമായിരിക്കട്ടെ..:)
സ്വയം അബലയാണെന്നു തോന്നുന്നവര്‍ക്കേ എന്തിനും ഏതിനും എവിടേം കേറി കോതേടെ പാട്ട് പാടാന്‍ തോന്നൂ
ഗുരുജി എന്തായാലും ഇനി എണീക്കാന്‍ പോണ്ട.ആവശ്യമൂള്ളവര് ചോദിക്കട്ടെന്നേ
പപ്പൂസിന്റെ കമന്റു കലക്കി.. :)
Guruji,
'be careful' - അത്രയെ പറയാന്‍ പറ്റൂ. പിന്നെ ‘വികടശിരോമണി’ പറഞതുംകൂടി ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കുക!
കൂടുതല്‍ മാന്യനാകാന്‍ നോക്കിയാലിങ്ങനിരിക്കും ഗുരുജീ
ഇതിപ്പോ പണ്ട് ഫോര്‍വേഡില്‍ വന്ന കഥ പോലെയുണ്ട്; രാത്രി കിടക്കാന്‍ ഇടം അന്വേഷിച്ചു വലഞ്ഞ നമ്പൂതിരിയെപ്പറ്റിയുള്ളത്. :)) ഗുരുജീടെ ഭാഗ്യം, ആ പെങ്ങള്ടെ വായീന്ന് പുളിച്ചതും വളിച്ചതും ഒന്നും പോരാഞ്ഞത്!
‘വണ്ടിയില്‍ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നോ? അവര്‍ ചിരിക്കുകയായിരുന്നോ? എനിക്കറിയില്ല, കാരണം എന്റെ തല കുനിഞ്ഞിരിക്കുകയായിരുന്നു.‘
സാധ്യതയില്ല. വണ്ടിയിലെല്ലാവരും ആ സ്ത്രീയേ നോക്കാനാണു സാധ്യത. സാധാരണ തലക്കു സ്ഥിരതയില്ലാത്തവരുടെ കോപ്രായങ്ങളാണ് ആളുകൾ കൂടുതൽ ശ്രദ്ധിക്കുക
കനകം മൂലം കാമിനി മൂലം എന്ന് വിവരം ഉള്ളവര്‍ പറഞ്ഞതു ചുമ്മാതല്ല :D
ഇനി ആരെങ്കിലും നില്‍ക്കുന്നത് കാണുമ്പോള്‍ “പെങ്ങള് ഫെമിന്സ്റ്റാണോ ?” എന്നു ചോദിച്ചിട്ട് ബാക്കിയുള്ളത് പറഞ്ഞാല്‍ മതി.
ഈ വിധത്തിലുള്ള പ്രതികരണങള്‍ പ്രതീക്ഷിയ്ക്കാം ... വന്ന് വന്ന് ആള്‍ക്കാര്‍ക്ക് നല്ലവരെ തിരിച്ചറിയാന്‍ വയ്യാതായിരിയ്ക്കുന്നു ...
നന്മകള് ...
കമന്റുകള്‍ക്കെല്ലാം നന്ദി
ശ്രീ,
ഇത്തരം സാഹചര്യത്തെ അങ്ങനെയങ്ങു വിടുക. അല്ലാതെന്തു ചെയ്യാന്‍? ചിലപ്പോഴൊക്കെ നന്മയും ആപത്താണ്.
നന്ദകുമാര്‍, നന്ദി
സുല്‍, ശരിയാ, എനിക്കതുവേണമായിരുന്നു.
പപ്പൂസ്, വളരെ സത്യം, ഇങ്ങനുള്ളവരെ ചുമക്കുന്ന പാവം "ഹെന്‍പെക്ക്ഡ് ഹസ്സു"കളുടെ കാര്യാം അധോഗതി..
നിഴല്രൂപന് - ശരിയാണ്, ഇങ്ങനൊക്കെയും ആളുണ്ടെന്നു തിരിച്ചറിയാന്‍ ഭാഗ്യംണ്ടായി.
വി. ശി. - ഒരു പോസ്റ്റിനുള്ള വിഷയമുണ്ട് കമന്റില്‍. നന്ദി
മാറുന്ന മലയാളി,
സ്ത്രീ അബലയല്ല, പക്ഷേ ചിലപ്പോള്‍ അവര്‍ തന്നെ അവര്‍ക്കു വിനയാകുന്നുമുണ്ട്.
പ്രിയ ഉണ്ണിക്കൃഷ്ണന്
ഹേയ്, ഇനി ഇത്തരമൊരു പരിപാഡിക്കു പോന്ന പ്രശ്നമേ ഇല്ല.
പാമരാ,, നന്ദി, പപ്പൂസിനും
ബി. എസ്. മഡായി
Yes, I learnt the lesson.
അനോണി 1, 2,
നന്ദി, നന്ദി
ലക്ഷ്മി,
ശരിയായിരിക്കാം, തികച്ചും ശരിയായിരിക്കാം.
അച്ചായോ,
അതു പിന്നെ പറയണോ..അങ്കുശമില്ലാത്ത ചാപല്യങ്ങള്‍
മുസാഫിര്‍,
അത്രയേയുള്ളൂ, ഇനി ഈ പണിക്കു നമ്മളില്ല,.
വിനോദ്,
കെടുകെട്ട ഇക്കാലത്ത് നന്മകള് വിതക്കാനുള്ളതല്ല, ഉള്ളത് അറയില്‍ തന്നെ സൂക്ഷിക്കുകയേ നിവൃത്തിയുള്ളൂ..ഇന്നു വിളനിലമില്ല..
എല്ലാവര്ക്കും നന്ദി...
ഇതു കഥയോ സംഭവമോ ഗുരുജീ,,
രണ്ടായാലും അക്കിടി പറ്റി എന്നു പറഞ്ഞാല്‍ മതി..
ഹഹ..ഇനി മേലാല്‍ സീറ്റൊഴിഞ്ഞു കൊടുക്കുമ്പോള്‍ ഒന്നു ചിന്തിക്കും, കുരിശാകുമൊ അതൊ ജീസസാകുമൊന്ന്.
എന്തായാലും ആ സ്ത്രീ അഭിനന്ദനമര്‍ഹിക്കുന്നു എന്തൊക്കെയാണെങ്കിലും..!
ഗുരുജീ,
സംഭവിച്ചതെല്ലാം നല്ലതിനു !അങ്ങയുടെ സ്ഥലം വെളിപ്പെടുത്തിയാലും മഹത്മാവെ !
നല്ല തിരക്കുള്ള സമയം. ഒരിക്കല്‍ ഒരു സ്ത്രീ കുട്ടിയുമായി വന്നപ്പോള്‍ എണീറ്റു കൊടുത്തു. പക്ഷെ അവരുടെ തൊട്ടടുത്തുള്ള സീറ്റ് ഒഴിഞ്ഞപ്പോള്‍ എന്നെ ഇരിക്കാന്‍ സമ്മതിക്കാതെയവര് അവരുടെ ഭര്‍ത്താവിനെ വിളിച്ചിരുത്തി. എന്തു ചെയ്യാന്‍? അവരുടെയടുത്തു എനിക്കു തന്നെയിരിക്കണമെന്നു വാശി പിടിക്കാനാവുമോ?
:)
പൊതുജനം പലവിധം
എല്ലാ മനുഷ്യരും വ്യത്യസ്ഥരാണ്....ഒരാളുടെ ചിന്തകൾ മറ്റൊരാൾക്ക് ദഹിക്കത്തക്കവിധത്തിലാകണം എന്നില്ല....
Post a Comment