Saturday, March 8, 2008

വീട്ടിലുണ്ടാകരുതാത്ത സംഭവങ്ങള്‍

വിജയകൃഷ്ണനു മുത്തശ്ശി പറഞ്ഞു തന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കും പറഞ്ഞു തരാം. ഒരു വീട്ടിലുണ്ടാകരുതാത്ത ചില അമംഗള വസ്തുക്കളേതെല്ലാമെന്നറിയേണ്ടേ.. ദേ ഇതൊക്കെയാണ്‌..

കത്തിക്കരിഞ്ഞ മുറം,
കത്തിക്കരിഞ്ഞ തുണി,
അഴിഞ്ഞ ചൂല്‍
ഉടഞ്ഞ കുപ്പി,
ഉടഞ്ഞ കണ്ണാടി,
പൊട്ടിയ കലം, കുടം.
ഒരേ വീട്ടില്‍ രണ്ടിടത്തു ഭക്ഷണം പാകം ചെയ്യല്‍,
നിലവിളക്കു കരിന്തിരി കത്തല്‍,
കിടന്നുറങ്ങിയ പായയും കിടക്കയും മടക്കിവെക്കാതിരിക്കല്‍,
ഉമ്മറപ്പടിമേലിരിക്കല്‍,
തുണിയോ, മുറമോ തീപിടിക്കല്‍,
ഭക്ഷണം കഴിച്ചിടത്തെ എച്ചില്‍ നീക്കാതിരിക്കല്‍,
ഭക്ഷണം കഴിഞ്ഞു പാത്രം കഴുകാതിരിക്കല്‍,
വീട്ടുമുറ്റം അടിക്കാതെ കിടക്കല്‍,
അല്പം നെല്ലുപോലുമില്ലാത്ത പത്തായം,
വെള്ളിയാഴ്ച ദിവസം അത്താഴപ്പട്ടിണി കിടക്കല്‍,
വീടിന്റെ മുന്‍വശത്തു മൂത്രവിസര്‍ജ്ജനം നടത്തല്‍ (ഇതു നടത്തിയപ്പോഴാ മുത്തശ്ശി പിടിച്ചു മടിയിലിരുത്തി ഇതെല്ലാം പറഞ്ഞു തന്നത്‌)
കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹിക്കല്‍,
വീടിന്റെ പിന്‍വശത്തുകൂടി സാധനങ്ങള്‍ ക്രയവിക്രയം നടത്തല്‍ (അച്ചന്റെ മദ്യക്കുപ്പി ആകാം കേട്ടോ)
അന്നം വിറ്റു പണം വാങ്ങല്‍
നഖം മുറിച്ചതും അടയ്കാമൊരിയും തലമുടി വേര്‍പെടുത്തിയതും തിരുമുറ്റത്തു ദര്‍ശിക്കല്‍
ഉമിക്കരിയും ഉപ്പും കൈയ്യില്‍ കൊടുക്കല്‍
വറുത്ത എണ്ണ കൊണ്ട്‌ നിലവിളക്കു കൊളുത്തല്‍
അമ്മിയിലും ഉരലിലും കയറി നിക്കല്‍
വീട്ടില്‍ നെല്ല്‌, അരി, വിളക്കെണ്ണ, വിളക്കുതിരി, ഉപ്പ്‌, അലക്കിയ വസ്ത്രം, ഉമിക്കരി, ഭസ്മം, കുങ്കുമം, ചാന്ത്‌, കണ്‍മഷി, പശുവിന്‍ ചാണകം എന്നിവ ഇല്ലാതിരിക്കല്‍ ...

ഇനിയും ഏതാണ്ടൊക്കെയുണ്ട്‌..മറന്നുപോയി...ഇപ്പോള്‍ ഏകദേശം നമ്മള്‍ എല്ലാം കവര്‍ ചെയ്തില്ലേ....
പാവം മുത്തശ്ശി ഇപ്പോള്‍ അങ്ങു സ്വര്‍ഗ്ഗത്തീന്ന്‌ 'എടാ, വിജേഷ്‌ണോ' എന്നു വിളിക്കുന്നുണ്ടാകും. മുത്തശ്ശി സ്വര്‍ഗ്ഗത്തില്‍ തന്നെയായിരിക്കും..അതു വിജയകൃഷ്ണനുറപ്പാ.....

6 comments:

ഗുരുജി said...

കത്തിക്കരിഞ്ഞ മുറം,
കത്തിക്കരിഞ്ഞ തുണി,
അഴിഞ്ഞ ചൂല്‍
ഉടഞ്ഞ കുപ്പി,
ഉടഞ്ഞ കണ്ണാടി,
പൊട്ടിയ കലം, കുടം.
ഒരേ വീട്ടില്‍ രണ്ടിടത്തു ഭക്ഷണം പാകം ചെയ്യല്‍,
നിലവിളക്കു കരിന്തിരി കത്തല്‍,

കുഞ്ഞന്‍ said...

മുത്തശ്ശിമാരില്‍ നിന്നും കിട്ടികൊണ്ടിരുന്ന ആ അന്യം നിന്ന അറിവുകള്‍ വിജയകൃഷണന്‍ എഴുതിയതിന് നന്ദി. എനിക്ക് എന്റെ മോനോടും നല്ല പാതിയോടും പറഞ്ഞുകൊടുക്കാമല്ലൊ.

പിന്നെ എനിക്കും കുറയൊക്കെ വായ്മൊഴിയായ് വീട്ടില്‍നിന്നും നാട്ടില്‍നിന്നും കിട്ടിയതു കൂടാതെയുള്ള കാര്യങ്ങളും ഈ പോ‍സ്റ്റില്‍ ഉണ്ട്

Unknown said...

നമസ്കാരം വിജയകൃഷ്ണന്‍ :-)
ഇന്ന് മുത്തശ്ശിമാര്‍ പേരക്കുട്ടികള്‍ക്ക് സാരോപദേശകഥകള്‍ പറഞ്ഞുകൊടുക്കുന്നത് അന്യം നിന്ന് പോയി . യുവതലമുറയുടെ അപഥസഞ്ചാരത്തിന്റെ ഒരു പ്രധാന കാരണം അതാണെന്ന് തോന്നുന്നു .
സ്നേഹപൂര്‍വ്വം,

ശ്രീ said...

ഇതിവിടെ പോസ്റ്റാക്കാന്‍ തോന്നിച്ചതും മുത്തശ്ശി ആയിരിയ്ക്കണം.
:)

ചിതല്‍ said...

നല്ല പോസ്റ്റ്
:)
thanks
“ഉമിക്കരിയും ഉപ്പും കൈയ്യില്‍ കൊടുക്കല്‍” എനിക്ക് ഇത് മനസ്സിലായില്ല

Pramod.KM said...

നന്നായിട്ടുണ്ട് വിജയകൃഷ്ണാ..ഈ പോസ്റ്റിന് നന്ദി.
ചിതലേ, ഉമിക്കരിയും ഉപ്പും കയ്യില്‍ കൊടുത്താല്‍ കൊടുത്തവനും വാങ്ങിയവനും തമ്മില്‍ വഴക്കുണ്ടാകുമെന്നാണ് വിശ്വാസം.