ജ്യോത്സ്യന്
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന് അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ് സ്റ്റേഷനിലേക്ക്.
രാഹുകാലം
ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം.
-(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും)
Subscribe to:
Post Comments (Atom)
5 comments:
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന് അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
നഗ്ന കവിതകളെ ക്കുറിച്ച് കൂട്ടുകാരന് പറഞ്ഞിരുന്നു വായിക്കാന്‍ പറ്റിയിരുന്നില്ല നന്ദി ഈ പോസ്റ്റിന്
ഗുരുജി, വളരെ നന്ദി ട്ടാ
കവിതകള്‍ പകര്‍ത്തിയിട്ടതിന് നന്ദി.
ഒന്നു കൂടി വായിച്ചു,
നന്ദി 2 എണ്ണം കൂടിയുണ്ടല്ലോ?
Post a Comment