Tuesday, April 22, 2008

എം. എസ്‌. വിശ്വനാഥന്‍ - തെക്കേ ഇന്ത്യയുടെ സുകൃതം

എം. എസ്‌. അന്ന്‌


എം. എസ്‌. ഇന്ന്‌

1928 ജൂണ്‍ 24 ന്‍ പാലക്കാട്‌ ഇലപ്പുള്ളിയില്‍ മനയങ്ങാത്ത്‌ കുടുംബത്തില്‍ ജനനം.
അച്ഛന്‍ - സുബ്രഹ്മണ്യന്‍.; അമ്മ - നാരായണിക്കുട്ടി.
13 വയസ്സില്‍ തിരുവനന്തപുരത്ത്‌ അരങ്ങേറ്റം.
1948-ല്‍ റിലീസായ ജെനോവ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനത്തിലൂടെ ശ്രദ്ധേയനായി.
തമിഴ്നാട്‌ സംസ്ഥാനത്തെ പൊതു ചടങ്ങുകളില്‍ ആലപിക്കുന്ന 'തമിഴ്‌ തായ്‌ വാഴ്ത്ത്' എന്ന ഔദ്യോഗിക ഉദ്‌ബോധനഗീതത്തിന്റെ സംഗീതസംവിധായകന്‍
അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മ്യൂസിക്‌ കോമ്പോസിഷന്‍ പഠനവിഷയമാക്കാനായി തെരഞ്ഞെടുത്തിട്ടുള്ള ദക്ഷിണഭാരതത്തിലെ ഏക സംഗീതസംവിധായകന്‍.
പേരറിഞ്ഞര്‍, മെല്ലിശൈ മന്നര്‍ എന്നീപ്പേരുകളില്‍ തമിഴ്‌നാടിലാകെ അറിയപ്പെടുന്നു.
കേരള സംസ്ഥാനത്തിന്റെ കമുകറ അവാര്‍ഡ്, തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ കലൈമാമണി അവാര്‍ഡ് എന്നിവയാല്‍ ആദരിക്കപ്പെട്ടു.
വേള്‍ഡ്‌ ഫെസ്റ്റ്‌ ഹൂസ്റ്റണില്‍ നിന്നും 'വിശ്വതുളസി' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന്‌ ഗോള്‍ഡ്‌ റെമി അവാര്‍ഡ്‌.
പരമാചാര്യ അവാര്‍ഡ്‌
ഒട്ടനവധി പ്രാദേശിക ആദരവുകള്‍, ആവാര്‍ഡുകള്‍

വിവരങ്ങള്‍ക്കു കടപ്പാട്:
chennaitv.blogspot.com

8 comments:

ഗുരുജി said...

എം. എസ്‌. വിശ്വനാഥന്‍ - തെക്കേ ഇന്ത്യയുടെ സുകൃതം - new post

ശ്രീ said...

എം.എസ്സിനെ കുറിച്ചുള്ള ഈ പോസ്റ്റ് നന്നായി, മാഷേ.
:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍. നല്ല ഒരു ബ്ലൊഗ്.മുഴുവനും വയിക്കട്ടെ.കീര്‍ത്തനങ്ങള്‍ കിട്ടിയാല്‍ കൊള്ളമെന്നുണ്ട്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ പോസ്റ്റ് വായിച്ചപ്പോള്‍ പെട്ടന്നു ഓര്‍മ്മ വന്ന പാട്ട്-‘കണ്ണുനീര്‍ തുള്ളിയേ സ്ത്രീയോടുപമിച്ച കാവ്യഭാവനേ... അഭിനന്ദനം, നിനക്കഭിനന്ദനം..”
ആ ശബ്ദം...ആ മുഴക്കം.. വേറെ ഒരു ശബ്ദത്തിലും ആ പാട്ടു ഇത്രക്കും ഗംഭീരം ആവില്ലായിരുന്നു.

ബൈജു (Baiju) said...

"കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച"- ആ ഗാനം ഓര്‍മ്മയിലെത്തി. ഒപ്പം, ഭാവഗായകന്‍ അതിമനോഹരമാക്കിയ "സുപ്രഭാതം.സുപ്രഭാതം...നീലഗിരിയുടെ സഖികളേ" എന്ന ഗാനവും.

ഈ പ്രതിഭയ്ക്ക് ആയുരാരോഗ്യങ്ങള്‍ നേരുന്നു.

നന്ദി.............

ആശംസകളോടെ

-ബൈജു

മൂര്‍ത്തി said...

അഭിനന്ദനം...നിനക്കഭിനന്ദനം.....

എം.എസ്സിന്റെ പഴയ ഫോട്ടോ ഇപ്പോഴാണ് കാണുന്നത്. അദ്ദേഹം കുറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്..

ഗുരുജി said...

ശ്രീ - ഈ ബ്ലോഗ് കണ്ടുവോ?
കിലുക്കാംപെട്ടി, ചേച്ചീ നന്ദി
ബൈജു, അഭിപ്രായത്തിനു നന്ദി
മൂര്‍ത്തി സാര്‍, ഒരുപാട് നന്ദി
-എല്ലാവര്‍ക്കും നന്ദി...

langstannagel said...

Casino | The Mcd
With a focus 군산 출장마사지 on gaming, this 동해 출장안마 gambling app makes it a great platform 충청남도 출장마사지 for the operator to try their luck at online 정읍 출장샵 casinos. That's why we are  Rating: 4 · ‎1 공주 출장샵 review