Monday, July 28, 2008

പഠിക്കാന്‍ "മൂഡു" വരാനും മദ്യം

ഒരു ചെറിയ സംഭവം.അതോ വലുതോ...അറിയില്ല.

നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ ബിയര്‍ബാറിന്റെ മുന്നില്‍ അയലത്തെ +2 നു പഠിക്കുന്ന കുട്ടിയെക്കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

"എന്താടാ..ഇവിടെ നിനക്കെന്താ കാര്യം?"

അവന്റെ മറുപടിയില്‍ ഞാന്‍ ഷോക്ക്ഡ്‌ ആയിപ്പോയി.

'എന്റെ ചേട്ടാ..ഒരു കെട്ടു പുസ്തകങ്ങളാ പഠിക്കാനുള്ളത്. അടുത്ത ആഴ്ച പരീക്ഷയാ. പഠിത്തത്തിന്റെ ഒരു ടെന്‍ഷന്‍ ഒന്നു കുറഞ്ഞുകിട്ടാനാ..ദേ..ഞങ്ങളെല്ലാമുണ്ട്"

അവന്‍ അവന്റെ കൂട്ടുകാരേയും പരിചയപ്പെടുത്തി.

മറുവാക്കു പറയാനില്ലാതെ ഞാന്‍ തിരികെ നടന്നു.

ഇതൊരു അതിശയോക്തിയായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? ഇതു സത്യമാണ്‌. സംഭവിച്ചതാണ്‌.

ചോര തുടിക്കും ചെറുകൈയുകളേ
പേറുക വന്നീപ്പന്തങ്ങള്‍...
--സോറി..മദ്യക്കുപ്പികള്‍. ഒക്കുമെങ്കില്‍ ഒരു ബൈബിളോ, ഗീതയോ, ഖുറാനോ കൂടി കരുതിക്കോ.

നമുക്കു വളരാം..എങ്ങോട്ടുമല്ല..മുന്നോട്ടുതന്നെ.

15 comments:

ഗുരുജി said...

ചോര തുടിക്കും ചെറുകൈയുകളേ
പേറുക വന്നീപ്പന്തങ്ങള്‍...
--സോറി..മദ്യക്കുപ്പികള്‍. ഒക്കുമെങ്കില്‍ ഒരു ബൈബിളോ, ഗീതയോ, ഖുറാനോ കൂടി കരുതിക്കോ.

നമുക്കു വളരാം..എങ്ങോട്ടുമല്ല..മുന്നോട്ടുതന്നെ.

അടകോടന്‍ said...

പക്ഷേ, ആത്മീയ ചിന്ത കുറഞ്ഞു വരുന്നെങ്കിലുമുണ്ടല്ലോ..(മതക്കാരിലും )

സുല്‍ |Sul said...

ആത്മീയ ചിന്ത മാത്രമല്ല എല്ലാ ചിന്തകള്‍ക്കും ഒഴിവ് കൊടുക്കുന്ന യുവത്വമാണ് ഇന്നു കണ്ടു വരുന്നത്.

-സുല്‍

ഒരു “ദേശാഭിമാനി” said...

വേറൊരു അതിശയോക്തിയെന്നു തോന്നുന്ന കാര്യം പറയാം, സ്വന്തം പെറ്റമ്മ, മകനു കാശുകൊടുത്തു വിട്ടു മദ്യപിപ്പിച്ചിരുന്ന സത്യം എനിക്കറിയാം. അവരുടെ ന്യായീകരനം, “ആഹാരം നല്ലപോലെ കഴിക്കേണ്ടെ, അതിനു ഇതു കൊറച്ചു കഴിച്ചാൽ കുഴപ്പമില്ല”- ചില പൊങ്ങച്ചക്കാരുടെ വിവരക്കേടുകൾ!

ഗുരുജി said...

പ്രിയ സുല്‍
നമ്മുടെ തലമുറ ഒരു പരിധിവരെ അരാഷ്‌ട്രീയവത്കരിക്കപ്പെട്ടതാണു ഇതിനൊക്കെ ആധാരമെന്നെനിക്കു തോന്നുന്നു. ആര്‍ക്കെന്തു സംഭവിച്ചാലും എനിക്കെന്താ എന്ന സാമൂഹികപ്രതിബദ്ധത ഇല്ലാത്ത കുട്ടികളാണു ഇന്നു കേരളമാകെ...കോണ്‍വെന്റ് സ്കൂളിലെ 'പരിഷ്‌കൃത'വും 'നിര്‍ബന്ധിത'വുമായ വിദ്യാഭ്യാസ പരിശീലനത്തിന്റെ പിടിമുറുക്കത്തിന്റെ ഉപോത്പന്നമായ പിരിമുറുക്കത്തില്‍നിന്നും മോചിതമാകുന്ന കുട്ടികള്‍ ഇത്തരം മോഹിപ്പിക്കുന്ന അഗ്നിയിലേക്ക്‌ ഒരു ഒരു ഈയാംപാറ്റയെപ്പോലെ ചെന്നു വീഴുന്ന കാഴ്ചയാണെങ്ങും..

Soha Shameel said...

രണ്ടെണ്ണം വിട്ടിട്ടു അമ്പലക്കമ്മിറ്റീല്‍ പോണം. ഈസ്റ്റര്‍ ആഘോഷിക്കണം. ചന്ദനക്കുടം നേര്‍ച്ചക്കു പോവണം. എന്നാലേ അതിന്റെ ഒരിദുള്ളൂ.

Anonymous said...

Good Post

Anonymous said...

Good Post
പഠിക്കാനൊരു മൂഡു വരണേല്‍ രണ്ടു വീശണം--ഐഡിയാ കൊള്ളാം ചെക്കന്റെ..ഇതെന്താ എനിക്കു കത്താഞ്ഞേ

പാമരന്‍ said...

രാത്രി ഉറക്കമിളച്ചു പഠിക്കാന്‍ വലിതുടങ്ങിയത്‌ പത്തുപതിനഞ്ചു കൊല്ലം മുമ്പാണ്‌. അക്കണക്കിന്‌ പിള്ളേര്‍ കള്ളുകുടിക്കാന്‍ തുടങ്ങിയതിലെന്തല്‍ഭുതം.?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സൌകര്യം കൂടിയത്ന്റെ കുഴപ്പമാ

siva // ശിവ said...

ഇവനൊന്നും ഒരു കാലത്തും നന്നാവില്ല...

Unknown said...

ആത്മീയത ആളകൊലലാനും മദൃംകേരളീ
യന്‍റെ ദാഹമകററാനും ഒളളതാണ്നന്
നമമള്‍ പുതിയ തലമുറക്പഠിപ്പിച്കൊടുത്ത
താണ്.

Unknown said...

ആത്മീയത ആളകൊലലാനും മദൃംകേരളീ
യന്‍റെ ദാഹമകററാനും ഒളളതാണ്നന്
നമമള്‍ പുതിയ തലമുറക്പഠിപ്പിച്കൊടുത്ത
താണ്.

പപ്പൂസ് said...

പറയാനാണെങ്കില്‍ കുറച്ചധികം പറയാനുണ്ട് ഗുരുജീ... തുടക്കമിടാം.

പിള്ളാര് വളരുന്നതു തന്നെ ഒരു തരം കണ്ടീഷണ്‍ഡ് മൈന്‍ഡ് സെറ്റിലാണ്. പരാധീനതകള്‍ കുടഞ്ഞു കളഞ്ഞ് സ്വന്തം മനസ്സ് അല്പം മേല്‍ക്കൈ നേടുന്നത് രണ്ടെണ്ണം വീശുമ്പത്തന്നെ! ഇങ്ങനെ കുത്തിക്കുത്തി പഠിപ്പിക്കുന്നതിനെയേ ഞാന്‍ കുറ്റം പറയൂ... :-(

Prajeesh said...

പിള്ളേര് കുടിക്കട്ടന്നെ.