Sunday, March 23, 2008

നായന്‍മാര്‍ നേപ്പാളികളോ?

ചില സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ സവര്‍ണ്ണജാതിയായ നായന്‍മാര്‍ കേരളത്തിലെ മണ്ണിന്റെ മക്കളല്ലെന്നും നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയവരാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ നായന്‍മാര്‍ക്കിടയില്‍ നിലനില്ക്കുന്ന ചില സാമൂഹികക്രമങ്ങളും അവരുടെ ആവാസരീതികളും നേപ്പാളിലെ നേവാര്‍ സമുദായത്തിന്റേതുമായി വളരെയേറെ സാമ്യമുണ്ടെന്നുള്ളതാണ്‌ ഈ കണ്ടെത്തലിന്റെ മൂലാധാരം.

'മുണ്ഡ' കൂട്ടപ്പലായനത്തിന്റെ ഭാഗമായി നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയ നേവാര്‍ വംശജരാണ്‌ നായന്‍മാര്‍. എന്തെന്നാല്‍ നായന്‍മാരുടെയിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായവും, നേപ്പാളിലെ പഗോഡ മാതൃകയിലുള്ള നാലുകെട്ടു ഗൃഹനിര്‍മ്മാണവും ആരാധനാക്രമങ്ങളുമൊക്കെ നേവാര്‍ വംശജരുടേതുമായി താദാത്മ്യമുള്ളതാണ്‌.

പരശുരാമന്റെ ക്ഷത്രിയനിഗ്രഹത്തെ ഭയന്ന്‌ പൂണൂലു പൊട്ടിച്ചെറിഞ്ഞ് കേരളത്തിലേക്കു കുടിയേറിയ ക്ഷത്രിയ കുല നാഗവംശജരാണ്‌ നായന്‍മാരെന്നും പറയുന്നു. നായന്‍മാരുടെ സര്‍പ്പാരാധനയും വീടുകളില്‍ 'കുരിയാല' കെട്ടി നാഗത്താന്‍മാര്‍ക്കു വാസസ്ഥാനമൊരുക്കി സര്‍പ്പാരാധനയോട് കാട്ടുന്ന പ്രത്യേക മമതയുമാണ്‌ ഇതിനു തെളിവായി സാക്ഷ്യപ്പെടുത്തുന്നത്‌.

നാഗങ്ങളെ ആരാധിച്ചിരുന്ന നാഗന്‍മാര്‍ കേരളത്തിലുണ്ടായിരുന്നുവെന്നും നമ്പൂതിരിമാരുമായി ഒരു അഭിപ്രായ ഐക്യം ഉണ്ടാകും വരെ കാലങ്ങളോളം ഇവര്‍ പരസ്‌പരം കലഹിച്ചിരുന്നതായും തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ മാനുവലില്‍ പ്രസ്താവിച്ചിരിക്കുന്നു.

ചേരസാമ്രാജ്യത്തിലെ നാടുവാഴികളായിരുന്ന 'നാകന്‍' മാരുടെ വംശപരമ്പരകളാണ്‌ നായന്‍മാര്‍ എന്നു ചട്ടമ്പി സ്വാമികള്‍ വ്യാഖ്യാനിച്ചതായും എഴുതപ്പെട്ടിരിക്കുന്നു. ചോളന്‍മാര്‍ ചേരസാമ്രാജ്യം ആക്രമിച്ചപ്പോള്‍ ചാവേറുകളായി യുദ്ധം ചെയ്ത പടയാളികളാണ്‌ നായന്‍മാര്‍ എന്നും പറയപ്പെടുന്നു.

ഇതെല്ലാം നായന്‍മാരെക്കുറിച്ച്‌ വിക്കിപീഡിയയില്‍ എഴുതിയിരിക്കുന്നതാണ്‌. ആധികാരികമായി അറിയുന്നവര്‍ കൂടുതല്‍ പറഞ്ഞു തരുമെന്ന പ്രതീക്ഷയോടെ ഇതു ബൂലോകത്തിനു സമര്‍പ്പിക്കുന്നു.

20 comments:

ഗുരുജി said...

ചില സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ സവര്‍ണ്ണജാതിയായ നായന്‍മാര്‍ കേരളത്തിലെ മണ്ണിന്റെ മക്കളല്ലെന്നും നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയവരാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

ഗുരുജി said...

ഇതെല്ലാം നായന്‍മാരെക്കുറിച്ച്‌ വിക്കിപീഡിയയില്‍ എഴുതിയിരിക്കുന്നതാണ്‌. ആധികാരികമായി അറിയുന്നവര്‍ കൂടുതല്‍ പറഞ്ഞു തരുമെന്ന പ്രതീക്ഷയോടെ ഇതു ബൂലോകത്തിനു സമര്‍പ്പിക്കുന്നു.

സുല്‍ |Sul said...

പുതിയ അറിവുകള്‍
ശരിയായ നായന്മാരാരാണെന്ന് വരുന്നവര്‍ പറയുമായിരിക്കും.
-സുല്‍

Suresh said...

please read "Nayanmaruday poorva charitram" by Mr. Illayath..!!

കുഞ്ഞന്‍ said...

എനിക്കു തോന്നുന്നത് ഇവിടെനിന്നും നായന്‍‌മാര്‍ നേപ്പാളിലേക്കു കുടിയേറി പാര്‍ത്തിട്ടുണ്ടാകുമെന്നാണ്. കാരണം മലയാളികള്‍ ലോകത്തിന്റെ എവിടെയും ഉണ്ട്, എന്നാല്‍ അവിടെയുള്ളവരൊക്കെ കേരളത്തില്‍ ഇല്ലല്ലോ..എങ്ങിനെയുണ്ട് എന്റെ ലോജിക്ക്?

വഴി പോക്കന്‍.. said...

ശരിയാ‍യിരിക്കും ചെലപ്പൊ? അല്ലാതെ വരുമൊ?

ഒരു “ദേശാഭിമാനി” said...

ഈ അഭിപ്രായം ഞാനും വായിച്ചിട്ടുണ്ട്. നായന്മാര്‍ നേപ്പാളില്‍ നിന്നും, ഈഴവര്‍ ശ്രിലങ്കയില്‍ നിന്നും കുടിയേറിയവരണന്നാണു പറയുന്നതു!!

ശ്രീവല്ലഭന്‍ said...

പിടി കിട്ടി, പിടി കിട്ടി

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് - അതിലൊരു നായര് നേപ്പാളി ആയി വരുന്നുണ്ട് :-)

ശ്രീവല്ലഭന്‍ said...

അതിലും ഇമ്മിണി ബല്യ ചരിത്രങ്ങള്‍ ആണ് നായന്‍മാരെല്ലാം അറിഞ്ഞിരിക്കേണ്ടത്. സുരേഷ് അതാണെന്ന് തോന്നുന്നു ഉദ്ദേശിച്ചത്. ഞാനും അതുപോലൊരു ബുക്ക് പണ്ടെങ്ങോ വായിച്ചിരുന്നതിനാല്‍ കുറച്ചു നാള്‍ തലയില്‍ മുണ്ടിട്ടു നടന്നു. എവിടുന്നു വന്നാലെന്നാ ഗുരുജി. :-)

വഴി പോക്കന്‍.. said...

വല്ലഭന്‍ ചേട്ടോ..;)

mayavi said...

കുഞ്ഞോ, ഞാനുമത് തന്നെ പറയാനിരിക്കുകയായിരുന്നു...എന്തായാലും ന്റെ വോട്ട് ഇങ്ങക്ക് തന്നെ.

അത്ക്കന്‍ said...

എവിടെ നിന്നായാലെന്താ..
അവരിലുള്ള നന്മയെ നമുക്കു സ്വീകരിക്കാം.

പാമരന്‍ said...

നായന്‍മാരു ശെരിക്കും നേപ്പാളികളല്ല.. എരപ്പാളികളാണെന്നാ തോന്നുന്നത്‌.. ഹല്ല പിന്നെ!

എതിരന്‍ കതിരവന്‍ said...

പാമരന്‍ പറഞ്ഞതിനു താഴെ എന്റെ ഒപ്പ്.

Anonymous said...

വിക്കിപ്പീടിക ഗുരോ, ഈ നായര് പുരാണം കൂടി ഒന്നു വായിക്കാമോ ? വെറുതേ ഒരു രസത്തിന്. പരസ്യമെന്നും പറയാം.
"രതീഷ് ജി മേനോന്‍ അഥവാ ഒരു ടിപ്പിക്കല്‍ നായര്‍"

Nishedhi said...

അപ്പൊ ഗുരുജീ, ഈ മന്നത്ത്‌ പദമനാഭനും......?

പ്രിയ said...

പക്ഷെ നാഗാരാധന നായര് സുമുദായത്തില് മാത്രമല്ല ഉള്ളത്. (ഞങ്ങളുടെ നാട്ടില് എങ്കിലും അങ്ങനെ അല്ല) നേപ്പാളില് നിന്നു കുടിയേറി (അതോ കുടിയെറങ്ങിയോ) കേരളത്തില് വന്നു എന്നത് അത്രക്കും വിശ്വസനീയം അല്ല. ഏറ്റവും വലിയ കാരണം ദൂരം തന്നെ. വടക്കേ ഇന്ത്യയില് എങ്ങും ഈ വിഭാഗം ഇല്ല. അവിടെ എങ്ങും കൂടാതെ ഇങ്ങു പോരാന് പ്രതേകിച്ചു ന്യായം ഇല്ല. തമിഴ്നാട്ടില് (കന്യാകുമാരി ഏരിയ ) ഒരു നാടാര് എന്ന വിഭാഗം ഉണ്ട്.

മരുമക്കത്തായം കൂടുതലും വരാന് കാരണം ആ സൈന്യത്തിലെ പണി തന്നെ ആയിരിക്കും. മിക്കവാറും ആണുങ്ങള് പട്ടാളത്തില് ചേര്ന്നാല് പിന്നെ വീട് ആര് നോക്കും? അപ്പൊ അത് അമ്മയുടെ ഡ്യൂട്ടി ആയി. പിന്നെ അതങ്ങു സ്ഥിരം ആയി.

എന്തായാലും ചിന്തിക്കേണ്ട കാര്യമാ . എവിടുന്ന് വന്നു എന്ന്?

(പിന്നെ പറയുമ്പോള് എല്ലാം പറയണമല്ലോ പാമരനും എതിരവനും ബ്ലോഗിലെ കൊലകൊമ്പന്മാര് ആണെന്നോന്നും നോക്കില്ല നായന്മാരെ പറഞ്ഞാല് നാഗദൈവങ്ങളാണേ രണ്ടിനെയും കാച്ചിക്കളയാന് ദാവൂദിന് കൊട്ടേഷന് കൊടുക്കുമേ )

പ്രിയ said...

"'മുണ്ഡ' കൂട്ടപ്പലായനത്തിന്റെ.... "

എവിടെ നിന്നെങ്കിലും ഇതിനെ കുറിച്ചു കൂടുതല് അറിയാന് കഴിയുമോ ? എന്തെങ്കിലും ലിങ്ക് ?

പാമരന്‍ said...

ഹ ഹ ഹ പ്രിയേ, കൊട്ടേഷന്‍ കൊടുക്കുംബം അതൊരു നായരു ഗുണ്ടക്കു തന്നെ കൊടുക്കണ്ടേ.. ഛെ ഛെ.. :)

kilukkampetty said...

പുതിയ അരിവുകള്‍