Saturday, April 12, 2008

വക്കീലിന്റെ പൊടിക്കൈ

(ഇ-മെയിലില്‍ കിട്ടിയ ഒരു തമാശക്കഥ.)

ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ടു വക്കീലന്‍മാരുണ്ടായിരുന്നു. ജീവിതത്തില്‍ എന്തും പരസ്‌പരം പങ്കുവെച്ചു ജീവിച്ച അവരുടെയിടയില്‍ അകലങ്ങള്‍ ഇല്ലായിരുന്നു. തങ്ങളുടെ സ്‌നേഹം തുടര്‍ന്നുകൊണ്ടുപോകുവാന്‍ അവര്‍ ഒരു തീരുമാനത്തിലെത്തി.

രണ്ടുപേര്‍ക്കും കൂടി ഒരു ഭാര്യ മതി.

രണ്ടുപേരും ഈ തീരുമാനത്തോടെ മുന്നോട്ടുപോയി. അങ്ങനെ അവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. മാസങ്ങള്‍ക്കു ശേഷം ഭാര്യയെ പ്രസവത്തിനായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്തു.

പ്രസവത്തിനായി ഭാര്യയെ മറ്റേര്‍ണിറ്റി വിഭാഗത്തിലേക്കു കൊണ്ടുപോയി. വക്കീലന്‍മാര്‍ രണ്ടുപേരും അക്ഷമയോടെ പുറത്തു കാത്തു നിന്നു. രണ്ടുപേര്‍ക്കും ആശങ്ക, ഉത്‌കണ്ഠ, വേവലാതി.

കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം അതില്‍ ഒരാള്‍ പറഞ്ഞു "എനിക്കിങ്ങനെ കാത്തു നില്‍ക്കാന്‍ വയ്യ. എനിക്കു വല്ലാത്ത ഉത്‌കണ്ഠയായിരിക്കുന്നു. ഞാന്‍ വെളിയില്‍ കാറിനകത്തു പോയിരിക്കാം. റിസല്‍ട്ട് എന്തായാലും നീ വന്നു പറഞ്ഞാല്‍ മതി"

കൂട്ടുകാരന്‍ സമ്മതിച്ചു. അങ്ങനെ ഒരാള്‍ പുറത്തു കാറിലും മറ്റെയാള്‍ ആശുപത്രിയിലും വേവലാതിയോടെ കാത്തു നിന്നു.

ഒരു മണിക്കൂറിനുശേഷം വളരെ വിഷാദത്തോടെ ആശുപത്രിയില്‍ കാത്തുനിന്ന വക്കീല്‍ കാറിനകത്തിരിക്കുന്ന വക്കീലിന്റെ അടുത്തെത്തി.

"എന്തു പറ്റി? എന്താണ്‌ നിന്റെ മുഖത്ത്‌ ഇത്ര ദു:ഖം?"

വേദനയോടെ കൂട്ടുകരന്‍ വക്കീല്‍ പറഞ്ഞു.

'നമ്മുടെ ഭാര്യ പ്രസവിച്ചു. ഇരട്ടക്കുട്ടികളായിരുന്നു. പക്ഷേ എന്റെ കുട്ടി മരിച്ചുപോയി"


--------വക്കീല്‍ എന്തായാലും വക്കീലല്ലേ????............

11 comments:

ഗുരുജി said...

ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ടു വക്കീലന്‍മാരുണ്ടായിരുന്നു. ജീവിതത്തില്‍ എന്തും പരസ്‌പരം പങ്കുവെച്ചു ജീവിച്ച അവരുടെയിടയില്‍ അകലങ്ങള്‍ ഇല്ലായിരുന്നു. തങ്ങളുടെ സ്‌നേഹം തുടര്‍ന്നുകൊണ്ടുപോകുവാന്‍ അവര്‍ ഒരു തീരുമാനത്തിലെത്തി.

രണ്ടുപേര്‍ക്കും കൂടി ഒരു ഭാര്യ മതി.

കുഞ്ഞന്‍ said...

ഗുരുജീ..

അതെന്താ നമ്മുടെ ഒരു കുട്ടി മരിച്ചുപോയെന്ന് പറയാതിരുന്നത്? “വക്കീല്‍ എന്തായാലും വക്കീലല്ലേ?“

Mr. X said...

അത് കലക്കി...

വെള്ളെഴുത്ത് said...

മരിക്കാത്ത കുട്ടി പെണ്‍കുട്ടി തന്നെ ആയിരിക്കണം എങ്കിലേ വക്കീലിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ധ്വനി കുറേക്കൂടി മുഴങ്ങൂ..

ഫസല്‍ ബിനാലി.. said...

വെള്ളെഴുത്തിന്‍റെ കമന്‍റ പ്രകാരമുള്ള മാറ്റം ഇനിയും വരുത്താവുന്നതേയുള്ളൂ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കഥ

Unknown said...

കൊള്ളാമല്ലോ മാഷെ ഞാനാദ്യം ഭരതേട്ടന്റെ വെങ്കലമാണെന്നാണ്‍ ഓര്‍ത്തെ

കരീം മാഷ്‌ said...

D.N.A.TEST നെ കുറിച്ചറിയാത്ത വക്കീലന്മ്മാര്‍ ഇക്കാലത്തുമുണ്ടോ?
ശിവ! ശിവ!!

G.MANU said...

സംഗതി സൂപ്പര്‍..

സൌഹൃദത്തിന്റെ ആഴം..

ഗുരുജി said...

കുഞ്ഞന്‍,
ദേവദൂതന്‍
വെള്ളെഴുത്ത്‌
ഫസല്‍
പ്രിയ ഉണ്ണിക്കൃഷ്ണന്‍
അനൂപ്‌
കരീം മാഷ്‌
മനു
എല്ലാവര്‍ക്കും നന്ദി.....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചിരിക്കാതെ വേറേ എന്താ പറയുക കൃഷണാ...