Monday, June 2, 2008

പെണ്‌ണേ നീ ഇരയാകുന്നു.

നീ രാത്രിയില്‍ തനിച്ചു നടക്കരുത്‌
ആണിനെ അതു പ്രലോഭിപ്പിച്ചേക്കാം
നീ ഒരിക്കലും ഒറ്റക്കു നടക്കരുത്
ഏതു അവസരവും ആണിനെ പ്രേരിപ്പിച്ചേക്കാം
വീട്ടില്‍ ഒറ്റക്കിരിക്കരുത്‌
അതിക്രമികളോ ബന്ധുക്കളോ നിന്നെ പ്രാപിച്ചേക്കാം
നീ അല്പവസ്ത്രയായി നടക്കരുത്
ആണിനെ അതു മോഹിപ്പിക്കും
നീ അണിഞ്ഞൊരുങ്ങി നടക്കരുത്
നിന്റെ എല്ലാ വസ്ത്രവും ആണിനെ ആകര്‍ഷിക്കുന്നു.
നീ കുഞ്ഞാകരുത്
ചില ആണിന്‌ ഇളംപെണ്‍കുട്ടികളിലാണു ഭ്രമം
നീ വൃദ്ധയാകരുത്
ചിലര്‍ക്ക് വൃദ്ധകളിലാണു ഹരം
നിനക്കു അച്ഛനും അമ്മാവനും ഉണ്ടാകരുത്‌
ബന്ധുക്കള്‍ അധികാരത്തോടെ നിന്നെ പ്രാപിക്കും
നിനക്ക്‌ അയല്‍ക്കാരുണ്ടാകരുത്‌
അയലത്തെ ആണുങ്ങള്‍ നിന്നെ ആക്രമിക്കും
നീ വിവാഹിതയാകരുത്‌
വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു
നീ ഒന്നുമാത്രം ചെയ്യുക
നിനക്ക്‌ അസ്തിത്വമില്ലായെന്നും
നീ ഈ ഭൂമിയില്‍ ഇല്ലാ എന്നും
ഉറപ്പു വരുത്തുക.

(കടപ്പാട്. ലണ്ടന്‍ റേപ്പ് ക്രൈസിസ്‌ സെന്റര്‍ ഗൈഡ്‌ലൈന്‍സ്‌, + മാതൃഭൂമി ആഴ്ചപ്പതിപ്പ്‌)

18 comments:

ഗുരുജി said...

നീ വിവാഹിതയാകാതിരിക്കുക
വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു
നീ ഒന്നുമാത്രം ചെയ്യുക
നിനക്ക്‌ അസ്തിത്വമില്ലായെന്നും
നീ ഈ ഭൂമിയില്‍ ഇല്ലാ എന്നും
ഉറപ്പു വരുത്തുക.
.......പുതിയ പോസ്റ്റ്

Unknown said...

നീ വിവാഹിതയാകാതിരിക്കുക
വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു


സത്യം ഗുരുജി.
മനോഹരമായ ഒരു കൊച്ചു കവിത.
സത്യത്തിന്റെ കയ്പ്പും പെണ്മയുടെ അരക്ഷികാവസ്ഥയും തുടിച്ചുനിൽക്കുന്നു.
എനിക്കിഷ്ടായി.

പിന്നെ ഇതേ തീമുമായി എന്റെ അനുരാധ ഇവിടെയുണ്ട്.

സൂര്യോദയം said...

പെണ്ണേ നീ അബലയല്ലാതാകുക
വ്യക്തിത്വം സുസ്ഥിരമാക്കുക
മനസ്സുറപ്പിന്‍ തീജ്വാലയാല്‍
കയ്യേറ്റങ്ങളെ ചുട്ടുകരിക്കുക

കാവലാന്‍ said...

പെണ്ണേ കഴിയുമെങ്കില്‍ നീ
പെണ്ണായിരിക്കുക ഒരു മുഴുവന്‍ പെണ്ണ്.

Joker said...

കൊള്ളാം.......

Sharu (Ansha Muneer) said...

പെണ്ണേ നീ പെണ്ണാവുക
എന്നും നീ ഇരയാവുക
മരിക്കാ‍തെ ജഡമാവുക
ജഡമായ് നീ ജീവിക്കുക

......

പാമരന്‍ said...
This comment has been removed by the author.
പാമരന്‍ said...

കൊള്ളാല്ലോ മാഷെ..

കേരളക്കാരന്‍ said...

ആത്‌മനിഷ്ഠമായ പ്രഖ്യാപനങ്ങളിലൂടെ പുതിയ കര്‍തൃത്വത്തെ സൃഷ്ടിക്കുന്ന പെണ്ണവസ്ഥകള്‍ സംജാതമാകട്ടെ.........ശീലങ്ങളോടുള്ള പുരുഷന്റെ വിധേയത്വം മാറുന്നതിനായി ഇനിയും കാത്തിരിക്കണം

Unknown said...

നീ കുഞ്ഞാകരുത്
ചില ആണിന്‌ ഇളംപെണ്‍കുട്ടികളിലാണു ഭ്രമം
നീ വൃദ്ധയാകരുത്
ചിലര്‍ക്ക് വൃദ്ധകളിലാണു ഹരം
നിനക്കു അച്ഛനും അമ്മാവനും ഉണ്ടാകരുത്‌
ബന്ധുക്കള്‍ അധികാരത്തോടെ നിന്നെ പ്രാപിക്കും
നിനക്ക്‌ അയല്‍ക്കാരുണ്ടാകരുത്‌
അയലത്തെ ആണുങ്ങള്‍ നിന്നെ ആക്രമിക്കും
നീ വിവാഹിതയാകരുത്‌
വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു
....................കൊള്ളാല്ലോ മാഷെ..

CHANTHU said...

കാര്യങ്ങള്‍ മനോഹരമായി പറഞ്ഞിരിക്കുന്നു. നന്നായി. അഭിനന്ദനം.

Rafeeq said...

കൊള്ളാം.. നന്നായിട്ടുണ്ട്‌..
പെണ്ണേ.. നിന്നെ പെണ്ണെന്നു വിളിക്കരുതു.. :)

സിനി said...

ന:സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി
:(

Jayasree Lakshmy Kumar said...

വിവിധ പെണ്‍ചിത്രങ്ങള്‍

Jayasree Lakshmy Kumar said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...

കവിത കൊള്ളാം.
മതിലുകളുടെ നേര്‍ക്കാഴ്ച തന്നെ.

ഗുരുജി said...

ചന്ദൂട്ടന്‍ - വളരെ നന്ദി..ഞന്‍ അനുരാധയെ വായിച്ചു...കേട്ടോ...
സൂര്യോദയം, നന്ദി
കാവലാന്‍ - ആ വരികളുടെ ആഴം ഞാന്‍ അറിയുന്നു. എല്ലാ പെണ്ണും ഒരു മുഴുവന്‍ പെണ്ണായാല്‍ മാത്രമേ ഇതിനു പരിഹാരമാകൂ
ജോക്കര്‍ - നല്ല വാക്കിനു നന്ദി
ഷാരു
പാമരന്‍ - നന്ദി..നന്ദി
ചര്‍വാകന്‍ കാവലാന്റെ വാകുകള്‍ ശ്രദ്ധിക്കുമല്ലോ
ബിനോയ് - നന്ദി..
ചന്തു
റഫീക്ക്‌
സിനി
ലക്ഷ്മി
----എല്ലാവര്‍ക്കും നന്ദി
ശ്രീവല്ലഭന്‍ - ഇതല്ലേ നേര്‍ക്കാഴ്ച. നന്ദി

ശ്രീ said...

“നീ വിവാഹിതയാകരുത്‌
വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു”

നല്ല കവിത, മാഷേ...
:)