ഒരു ട്രെയിന്‍ പുറപ്പെട്ടു തുടങ്ങി. യാത്രക്കര്‍ വളരെയധികം. വൈകിട്ട് 5 മണിക്കുള്ള ഷട്ടില്‍ ട്രെയിനായിരുന്നു. നഗരത്തില്‍ നിന്നും ജോലി കഴിഞ്ഞു പോകുന്നവരും കോളേജ് കുട്ടികളുമായിരുന്നു യാത്രക്കാരിലധികവും. ട്രെയിനിലെ ജനാലക്കരുകില്‍ വയസ്സായ ഒരു അച്ഛനും അയാളുടെ മുപ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന മകനും ഇരിപ്പുണ്ട്. ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ വൃദ്ധന്‍റെ മകന്‍സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തുടങ്ങി.
"നോക്കൂ അച്ഛാ, പച്ച നിറമുള്ള മരങ്ങള്‍ പുറകോട്ടു ഓടി മാറുന്നതു കാണാന്‍ എന്തു ഭംഗിയാണ്.."
മുപ്പതു വയസ്സോളം പ്രായമുള്ള മകന്‍റെ ഈ തുള്ളിച്ചാടല്‍ കണ്ട് വണ്ടിയിലെ സ്തിരം യാത്രക്കര്‍ പരസപരം നോക്കി ഗൂഢമായി ചിരിച്ചു.
ഓഫീസ് പീയൂണായ തോമസ് പറഞ്ഞു. 'വട്ടാണെന്നാ തോന്നുന്നത്"
ബാങ്ക് ക്ലാര്‍ക്കായ സുമതി ഇതു കണ്ട് അടുത്തു നിന്ന കൂട്ടുകാരിയോട് അടക്കം പറഞ്ഞു ചിരിച്ചു.
പുറത്ത് തുലാവര്‍ഷത്തിന്‍റെ വരവറിയിച്ചുകൊണ്ട് ഇടിവെട്ടി. പെട്ടെന്നു തന്നെ മഴയും പെയ്തു തുടങ്ങി. എന്നിട്ടും ജനാലയുടെ അരികില്‍ നിന്നും മാറാതെ ഇരുന്ന ചെറുപ്പക്കാരന്‍ ജനാലയുടെ ചില്ലുകള്‍ അടച്ചില്ല.
മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയപ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും സന്തോഷവാനായി.
മഴത്തുള്ളികള്‍ ശക്തിയായി താഴേക്കു വീഴുന്നതു കണ്ട ചെറുപ്പക്കാരന്‍ മതിമറന്ന സന്തോഷത്താല്‍ അച്ഛനെ തട്ടിക്കൊണ്ടു പറഞ്ഞു.
'നോക്കൂ അച്ഛാ.. എന്തു ഭംഗി"
ചെറുപ്പക്കാരന്‍ പറയുന്നതു കേട്ടു എല്ലാവരും പുറത്തേക്കു നോക്കി. അവര്‍ അവിടെ ഒന്നും കണ്ടില്ല. നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നു..പാലത്തിനരുകിലുള്ള വേനല്‍പച്ചയുടെ വെളുത്തപൂക്കള്‍ പഞ്ഞിക്കെട്ടുപോലെ നനഞ്ഞിരിക്കുന്നു. അത്രമാത്രം. ഇതു എത്ര വര്‍ഷമായി പല തവണ കാണുന്നുണ്ട്.
ജനാലവഴി മഴത്തുള്ളികള്‍ ദേഹത്തു പതിക്കാന്‍ തുടങ്ങിയപ്പോള്‍ കോളേജ് ഗേളായ രേഷ്മക്കു ദേഷ്യം വന്നു. രേഷ്‌മയെ സഹായിക്കാന്‍ അവസരം കാത്തിരുന്ന ചിലര്‍ ചെറുപ്പക്കാരനോടു തട്ടിക്കയറി.
'ജനല്‍ അടയ്ക്കടൊ' എന്നവര്‍ ഉച്ചത്തില്‍ അലറി. എന്നിട്ടു ചെറുപ്പക്കാരന്‍റെ അച്ചനോട് ചോദിച്ചു..
'മോന് എത്ര നാളായി അസുഖം തുടങ്ങിയിട്ട്' ? 'വല്ല ഊളംപാറയ്ക്കും കൊണ്ടുപൊയ്ക്കൂടേ'
വൃദ്ധനായ അച്ഛന്‍ വളരെ താഴ്മയോട് അവരോടു പറഞ്ഞു...
'ഞങ്ങള്‍ ആശുപത്രി വിട്ടുവരുന്നവരാണ്. ഇന്നു രാവിലെയാണ് എന്‍റെ മകനെ ഡിസ്‌ചാര്‍ജ്ജ് ചെയ്തത്. ജനിച്ചപ്പോള്‍ മുതല്‍ ഇവനു കാഴ്ചയുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച്ചയാണ് ഇവനു കണ്ണു കിട്ടിയത്. ഈ കാഴ്ചകളൊക്കെ ആദ്യമായിട്ടാണ് ഇവന്‍ കാണുന്നത്. അതുകൊണ്ടാണ്..നിങ്ങള്‍ ക്ഷമിക്കണം.
Saturday, February 16, 2008
Subscribe to:
Post Comments (Atom)
6 comments:
ഇതു ഞാന്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പില്‍ നേരത്തെ കൊടുത്തിരുന്നതാണ്...
എല്ലാ മുന്‍ വിധികളും തെറ്റിച്ച അവസാനം. നന്നായിരിയ്ക്കുന്നു.
നല്ല കഥ.
ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ച കഥ. ഈ അടുത്ത കാലത്തെങ്ങും ഇത്രയും നല്ല ഒരു കഥ വായിച്ചിട്ടില്ല
പൊറാടത്ത്,
കണ്ണൂരാന്‍,
മീനാക്ഷി..
എല്ലവര്‍ക്കും ഇതുവഴി വന്നതിനു നന്ദി.
ഒരുപാട് തവണ മെയില്‍ ഗ്രൂപ്പിലോടെ ഇത് വായിച്ചിരുന്നു. ഇത് താങ്കളുടെ രചന ആണെന്നറിയില്ല്ലായിരുന്നു...
നന്നായിരിക്കുന്നു....
Post a Comment